• പ്രവർത്തന സമയം: 9:00 AM മുതൽ 5:30 PM വരെ
  • Working Hours: 9:00 AM to 5:30 PM
  • Thursday, July 04, 2024 7:06:02 PM
img

അമന്‍സ സ്കിന്‍ ക്ലിനിക്ക്

പെരിന്തല്‍മണ്ണ നഗരത്തില്‍ സുസ്ഥാപിതമായ ഡര്‍മ്മറ്റോളജി, ഡര്‍മ്മറ്റോ സര്‍ജറി ക്ലിനിക്കാണ് അമന്‍സ സ്കിന്‍ ക്ലിനിക്ക്. നഹാസ് സ്കിന്‍ ക്ലിനിക്‌ എന്ന പേരില്‍ നേരത്തെ അറിയ പെട്ടിരുന്ന ഈ ചര്‍മ്മ സംരക്ഷണത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടയ്ക്ക് കീഴില്‍ ലഭ്യമാവുന്നു എന്നതാണ് ഈ സ്ഥാപനത്തിന്‍റെ സവിശേഷത. ഇതിന്‍റെ തലപ്പത്തുള്ളത് ദശാബ്ദങ്ങളോളം ഈ രംഗത്ത് സേവനം നടത്തിയ ചര്‍മ്മ രോഗ വിദഗ്ദ്ധരാണ്. നിങ്ങളുടെ ചര്‍മ്മം ഈ വിദഗ്ദ്ധ ഹസ്തങ്ങളില്‍ സുരക്ഷിതമാണെന്നുറപ്പിക്കാം.

ഇതിന്‍റെ പ്രൊമോട്ടര്‍മാര്‍ കേരളത്തില്‍ ഈ രംഗത്ത് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്തവിധം പ്രശസ്തരും വിദഗ്ദ്ധരുമായ ഡോ. കെ. ടി. ആഷിക്ക്, ഡോ. ഷിറാസ് നഹ, ഡോ. എ. പി. ഫൈസല്‍ എന്ന വ്യക്തിത്വങ്ങളാണ്.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമെന്ന നിലയില്‍ ചര്‍മ്മം, ഏറ്റവും ശ്രദ്ധാപൂര്‍വ്വമായ പരിചരണം ആവശ്യമാണ്. ഡര്‍മാറ്റോളജി ചര്‍മ്മത്തില്‍ ഉപരി ആഴമേറിയതാണ് എന്നാതാണ് യാഥാര്‍ത്ഥ്യം, ചര്‍മ്മരോഗ ശാസ്ത്രം തുടങ്ങിയവയില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ക്കും ചുമതലാബോധത്തോടെയും അര്‍പ്പണമനോഭാവത്തോടെയും ഞങ്ങളുടെ വിദഗ്ദ്ധര്‍ മികച്ച ചികിത്സ നല്‍കുന്നു എന്നതാണ് ഈ ക്ലിനിക്കിന്‍റെ പ്രസ്താവ്യമായ പ്രത്യേകത.

നൂതനങ്ങളായ ഉപകരണങ്ങളുടെ സഹായത്താല്‍ മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ ഇതൊരു റെഫറല്‍ ക്ലിനിക്കായി മറ്റു ഡോക്ടര്‍മാര്‍ വിദഗ്ദ്ധ ചികിത്സ ശുപാര്‍ശ ചെയ്യുന്നു. വെള്ളപ്പാണ്ടു ശസ്ത്രക്രിയാരംഗത്തെ ഞങ്ങളുടെ പ്രത്യേക വൈദഗ്ദ്ധ്യമാണു. ഇതിന് അവരെ പ്രേരിപ്പിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള ധാരാളം രോഗികള്‍ ക്ലിനിക്കിന്‍റെ ഈ പ്രശസ്തിയും വൈദഗ്ദ്ധ്യവും മനസ്സിലാക്കി ചികിത്സ നേടിയെടുക്കുന്നു.