സോറിയാസിസ്, വെള്ളപ്പാണ്ട് , എക്സിമ തുടങ്ങിയ ചര്‍മ രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒരു ചികിത്സാ രീതി ആണ് എക്സൈമർ. എക്സൈമർ ഉപയോഗിച്ച് അസുഖത്തിന്‍റെ ചുറ്റുമുള്ള ആരോഗ്യകരമായ ചർമത്തെ UV വെളിച്ചത്തിന് വിധേയമാക്കാതെ, അസുഖം ബാധിച്ച ഭാഗങ്ങളെ മാത്രം ലക്ഷ്യം വെച്ച് കൃത്യമായ ചികിത്സ നടത്താൻ കഴിയും. ഇത് UV വെളിച്ചം ഏറ്റുവാങ്ങുന്ന അളവ് കുറക്കുന്നതിലൂടെ പാർശ്വ ഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചികിത്സാ ഫലം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സാധാരണയായി വേഗം തീർക്കാവുന്നതും തൃപ്തികരവുമായ ഒന്നാണ് ഈ ചികിത്സാ രീതി, അതുകൊണ്ട് തന്നെ പുറമെയുള്ള ചികിത്സൾ ഫലപ്രദമാകാത്തവർക്കും വലിയ തോതിലുള്ള UVB ലൈറ്റ് ചികിത്സക്ക് അനുയോജ്യമല്ലാത്തവർക്കും ഇത് ഒരു അനുയോജ്യമായ പരിഹാരമാകുന്നത്. മികച്ച ഫലങ്ങൾ നേടാൻ സാധാരണയായി ഇത് ആഴ്ച തോറും ആണ് നൽകാറ്.