മെലാസ്മ (കരി മംഗല്യം), മുറിവുകൾക്കു ശേഷം ഉണ്ടാവുന്ന നിറ മാറ്റങ്ങൾ, ഹൈപ്പർപിഗ്മെന്റേഷൻ, സോളാർ ലെന്റിജീൻസ് (വാർധക്യ സഹജമായ നിറ വ്യത്യാസങ്ങൾ) തുടങ്ങിയ ക്യു സ്വിച്ച്ഡ് എൻഡി യാഗ് ലേസർ സാധാരണയായി ഉപയോഗിക്കുന്നു. ചർമ്മത്തിന്റെ നിറത്തിന് കാരണമാകുന്ന പിഗ്മെന്റായ മെലാനിൻ അമിതമായി ഉൽപ്പാദിപ്പിക്കുന്നതാണ് ഈ തകരാറുകൾക്കു കാരണം. കഫേ-ഔ-ലെയ്റ്റ് പാടുകൾ, നീവസ് ഓഫ് ഓട്ട, നീവസ് ഓഫ് ഇട്ടൊ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ജന്മചിഹ്നങ്ങളെ ചികിത്സിക്കുന്നതിനും ഈ ലേസർ ഫലപ്രദമാണ്. ഞങ്ങളുടെ പക്കൽ ഉള്ള ക്യു സ്വിച്ച്ഡ് എൻഡി യാഗ് ലേസർ (Tribeam/ Jeisys. USFDA Approved) ഇതിനു ഏറെ അഭികാമ്യമാണ്.