• പ്രവർത്തന സമയം: 9:00 AM മുതൽ 5:30 PM വരെ
  • Working Hours: 9:00 AM to 5:30 PM
  • Thursday, July 04, 2024 7:06:02 PM
Vitiligo Surgeries

വെള്ളപ്പാണ്ട് ശസ്ത്രക്രിയ

ഈ രോഗം ബാധിച്ചവര്‍ക്കു വളരെയധികം വിഷമാവസ്ഥയും മാനസിക പ്രശ്നങ്ങളും ഉണ്ടാകുന്നു. ചര്‍മ്മത്തിന്‍റെ നിറമാറ്റം ശരിയാക്കുന്നതിന് ചിലസാഹചര്യങ്ങളില്‍ ചികിത്സ നല്‍കുന്നതിന് ഡോക്ടര്‍മാര്‍ക്കു ശാസ്ത്ര ക്രിയയിലൂടെ ഇടപെടേണ്ടി വരും. ഈ രോഗത്തിന് വിവിധങ്ങളായ ശാസ്ത്രക്രിയാ രീതികളുണ്ട്. ഈ രംഗത്ത് ഞങ്ങളുടെ സ്ഥാപനം ഒരു റഫറര്‍ ക്ലിനിക്കായിട്ടാണ് അറിയപ്പെടുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള ധാരാളം രോഗികള്‍ ഞങ്ങളെ സമീപിക്കുന്നു. വെള്ളപ്പാണ്ടു ശസ്ത്രക്രിയ എന്ന ആശയം നിറം മാറ്റം വന്ന ചര്‍മ്മത്തിന് സാധാരണ ഫങ്ഷണല്‍ മെലനോസൈറ്റ് ദാനം ചെയ്യുകയോ അല്ലെങ്കില്‍ പ്രവേശിപ്പിക്കുകയോ ചെയ്യുക എന്നതാണ് ഈ രീതിയുടെ സൗകര്യം കിടത്തി ചികിത്സ ആവശ്യമില്ലാതെ തന്നെ ഈ ചികിത്സ നടത്താമെന്നതാണ്.പ്രധാനപ്പെട്ട ശസ്ത്രക്രിയകള്‍ താഴെ പറയുന്നവയാണ്.

  • മിനി പഞ്ച് ഗ്രാഫ്റ്റിംഗ് (MPEG]
  • സെക്ഷന്‍ ബ്ലിസ്റ്റര്‍ ഗ്രാഫ്റ്റിംഗ്/ എപിഡര്‍മല്‍ ഗ്രഫ്റ്റിംഗ് [SBEG]
  • നോണ്‍ കള്‍ച്ചേര്‍ഡ് എപിഡെമല്‍ സസ്പെന്‍ഷന്‍ മെലനോസൈറ്റ് ട്രാന്‍സ്ഫര്‍ [NCES/ MKTP] യഥാര്‍ത്ഥ രോഗിക്കു യഥാസമയം ഈ ചികിത്സ ചെയ്താല്‍ ഏറ്റവും മികച്ച കോസ്മെറ്റിക്കു റിസള്‍ട്ട് ലഭിക്കുമെന്നത് പ്രസ്താവ്യമാണ്. അവനവന്‍ നല്‍കുന്ന ഗ്രാഫ്റ്റ് കൊണ്ടു തന്നെ സാമാന്യം ഭേദപ്പെട്ട ഒരു ഏരിയയില്‍ ഒറ്റപ്രവശ്യമായി ഗ്രാഫ്റ്റിംഗ് ചെയ്യാവുന്നതാണ്.