ഡോ. ആഷിഖ് ഫാദർ മുള്ളർ മെഡിക്കൽ കോളേജ്, മംഗളൂരുവിൽ നിന്ന് ഡെർമറ്റോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം നേടിയിട്ടുണ്ട് . രാജ്യത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഡെർമറ്റോളജി വിഭാഗങ്ങളിലൊന്നിൽ നിന്നാണ് ഈ ബിരുദം നേടിയത്. അദ്ദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളേജ്, ബംഗളൂരുവിൽ നിന്ന് ഡെർമാറ്റോസർജറി, എസ്തറ്റിക്സ് മേഖലകളിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കൂടാതെ അണ്ണാമലൈ സർവകലാശാലയുടെ ആർ.എം.എം.സി, ചിദംബരത്തിൽ നിന്ന് മെഡിക്കൽ കോസ്മറ്റോളജിയിൽ പോസ്റ്റ്-ഡോക്ടറൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് അദ്ദേഹത്തിന് ഡെർമറ്റോളജിയിൽ FRCP ബഹുമതിയും നൽകിയിട്ടുണ്ട്.
ഡെർമറ്റോളജി, ഡെർമാറ്റോസർജറി മേഖലകളിൽ ഒരു ദശാബ്ദത്തിലേറെ പരിചയമുള്ള ഡോ. ആഷിഖ്, വിറ്റിലിഗോ സർജറിയിൽ ഈ മേഖലയുടെ മുൻനിര വിദഗ്ധരിൽ ഒരാളാണ്. വിറ്റിലിഗോ ശസ്ത്രക്രിയയിൽ നടത്തിയ ഗവേഷണങ്ങളും മികച്ച ശസ്ത്രഫലങ്ങളും അദ്ദേഹത്തെ പ്രത്യേകം ശ്രദ്ധേയനാക്കുന്നു.
അദ്ദേഹം രൂപകൽപ്പന ചെയ്ത ചാലസിയോൺ ക്ലാമ്പിന്റെ പരിഷ്കൃത രൂപമായ "ഡോ. ആഷിഖിൻ്റെ സ്കിൻ ക്ലാമ്പ്" ഇന്ത്യാ സർക്കാരിന്റെ , പേറ്റൻ്റ്, ഡിസൈൻ & ട്രേഡ് മാർക്ക്‌സ് കൺട്രോളർ ജനറൽ ഓഫീസിൽ നിന്ന് പേറ്റൻ്റ് അംഗീകാരം (പേറ്റൻ്റ് നമ്പർ 548121, തീയതി: 26/11/2020) നേടിയിരിക്കുന്നു.
അദ്ദേഹം ഇന്ത്യൻ ഡെർമറ്റോളജി ഓൺലൈൻ ജേണലിൻ്റെ (IDOJ) അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിക്കുന്നു [ഇന്ത്യയിലെ ഡെർമറ്റോളജിസ്റ്റുകൾ, വെനറോളജിസ്റ്റുകൾ, ലെപ്രോളജിസ്റ്റുകൾ എന്നിവരടങ്ങിയ IADVL സംഘടനയുടെ ഇൻഡെക്‌സ് ചെയ്‌ത ഔദ്യോഗിക ജേർണൽ ആണിത്].
ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ഗവേഷണ പ്രബന്ധങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ക്ഷണിത പ്രഭാഷണങ്ങൾ എന്നിവയിലൂടെ അദ്ദേഹം ശാസ്ത്രീയ സമൂഹത്തിൽ അംഗീകാരം നേടിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ അന്തർദേശീയ പാഠപുസ്തകങ്ങളായ ആൻഡ്രൂസ് ഡിസീസസ് ഓഫ് ദി സ്കിൻ, 12-ാം പതിപ്പ്, ബാരൻ & ഡോബർസ് ഡിസീസസ് ഓഫ് നെയിൽസ് ആൻഡ് ദെയർ മാനേജ്മെൻ്റ്, അഞ്ചാം പതിപ്പ് എന്നിവയിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
Days | Time |
---|