ക്ലിനിക്കല്‍ ഡര്‍മറ്റോളജി ത്വക്ക്, കേശം, നഖം തുടങ്ങിയവയെ ബാധിക്കുന്ന രോഗങ്ങളെ സംബന്ധിക്കുന്ന ചികിത്സയെക്കാളേറെ വളരെ വ്യാപ്തിയില്‍ വലയം ചെയ്തിട്ടുള്ള ശാസ്ത്ര ശാഖയാണ്. സോറിയാസിസ്, അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ എക്സിമ തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്. ഈ രോഗങ്ങള്‍ക്ക് സൂക്ഷ്മതയോടെയും അതീവ ശ്രദ്ധയോടെയുമുള്ള ചികിത്സാ നിര്‍ണയവും തുടര്‍ ചികിത്സയുമാണ് ഞങ്ങള്‍ നല്‍കുന്നത്. രോഗികള്‍ക്ക് കിടത്തി ചികിത്സയും സമീപത്തെ മറ്റു പ്രസിദ്ധ ആശുപത്രികളുമായി ചേര്‍ന്നുള്ള ചികിത്സക്കും ഞങ്ങള്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പാടു ചെയ്യുന്നു.
പീഡിയാട്രിക്ക് ഡര്‍മറ്റോളജി കുഞ്ഞുങ്ങളുടെ ചര്‍മ്മ രക്ഷ കുട്ടിക്കളിയല്ല. കുഞ്ഞുങ്ങളുടെ ചര്‍മ്മ സംരക്ഷണ കാര്യങ്ങള്‍ നമ്മള് തികഞ്ഞ ജാഗ്രതയോടെ പാലിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങള്‍ക്ക് മികവുറ്റ ചികിത്സ നല്കുന്നതിനു ഞങ്ങളുടെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ മെച്ചപ്പെട്ട ചികിത്സാ സേവനം നല്കുന്നു. അരിമ്പാറ, പാലുണ്ണി, എന്നിവയ്ക്ക് വേദന മുക്തവും സുഖപ്രദവുമായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.