ഡര്‍മ്മറ്റോളജിയില്‍ രാജ്യത്തെ ഏറ്റവും പുരാതനവും അഭിമാനകരവുമായ മംഗലാപുരം ഫാദര്‍ മുള്ളര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ വിദഗ്ദ്ധനാണ്. ബാംഗ്ളൂരിലെ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡെര്‍മ്മറ്റോളജിയിലും കോസ്മറ്റോളജിയിലും വിദഗ്ദ്ധ പരിശീലനം നേടിയിട്ടുണ്ട്. മെഡിക്കല്‍ കോസ്മറ്റോളജിയില്‍ ചിദംബരം ആര്‍. എം. എം. സി. (അണ്ണാമല യൂണിവേഴ്സിറ്റി) യില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. ലണ്ടന്‍ റോയല്‍ കോളേജ് ഓഫ് ഫിഷിശ്യന്സില്‍ നിന്നും FRCP യും കരസ്ഥമാക്കിയിട്ടുണ്ട്
ഒരു വ്യാഴവട്ടകാലത്തിലേറെ ഡര്‍മ്മറ്റോളജിയിലും ഡര്‍മ്മറ്റോ സര്‍ജറിയിലും അസൂയാവഹമായ ചികിത്സാ വൈദഗ്ദ്ധ്യം നേടിയ ഒരു അക്കാഡമിഷന്‍കൂടിയാണ് ഇദ്ദേഹം. വെള്ളപ്പാണ്ട് ശാത്രക്രിയാ മേഖലയിലുള്ള രാജ്യത്തെ പ്രമുഖ ഭിഷഗ്വരന്മാരില്‍ ഈ രംഗത്ത് അതിവിഭുലമായ ഗവേഷണം നടത്തിയ വിദഗ്ദ്ധനും കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുകൂടിയാണ് പലഭാഗങ്ങളില്‍ നിന്നും എപ്പോഴും ഇദ്ദേഹത്തെ തേടിവരുന്നത്